15 നക്‌സലുകള്‍ പൊലീസിന് കീഴടങ്ങി; കീഴടങ്ങിയവരിൽ ആറു സ്ത്രീകളും

168

ഛത്തീസ്ഗഢില്‍ 15 നക്‌സലുകള്‍ പൊലീസിന് കീഴടങ്ങി. കീഴടങ്ങിയവരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഒവ റാം വചം, സുക്കു വചം, ബഞ്ചാറാം ഗൊട്ട, റൈനു വചം, മന്ദി തെലം, വഡ്ഡെ ശങ്കര്‍, രാജു വചം, സുക്കു പള്ളോ, ബുദ്രി തെലം, ജുറി പള്ളോ, സുനിത വചം, ജിമ്മോ വചം, സുക്കു വചം, രാജു റാം വചം, ഇര്‍പ് വചം എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. മൂന്ന് തോക്കുകളുമായാണ് നക്‌സലുകള്‍ ബിജാപൂര്‍ പൊലീസ് സൂപ്രണ്ട് ഗോവര്‍ധന്‍ താക്കൂറിന് മുമ്ബാകെ കീഴടങ്ങിയത്.