അമ്മയ്ക്കും മകൾക്കും അനാഥമന്ദിരം സൂപ്രണ്ടിന്റെ ക്രൂര മർദനം: നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്: സൂപ്രണ്ട് അറസ്റ്റിൽ:വീഡിയോ

148

അ​നാഥമന്ദിരത്തിൽ അമ്മയേയും മകളേയും മർദ്ദിച്ച സംഭവത്തിൽ സൂപ്രണ്ട് അൻവർ ഹുസൈന്റെ അറസ്റ്റ് രേഖപ്പെടുത്തി. പള്ളുരുത്തി പൊലീസ് ആണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. അൻവർ ഹുസൈനെ നാളെ കോടതിയിൽ ഹാജരാക്കും.

കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിലാണ് അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ ആക്രമണം നടന്നത്. അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അൻവർ ഹുസൈൻ മർദ്ദിച്ചതെന്നായിരുന്നു പരാതി. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്.

കടപ്പാട് ഏഷ്യാനെറ്റ്‌