പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കെന്ന് വിജിലന്‍സ്.
കേസില്‍ അറസ്റ്റിലായ നാലുപ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിര്‍മ്മാണ കമ്പനി എംഡി സുമിത് ഗോയലാണ് മുഖ്യസൂത്രധാരന്‍. സുമിത് ഗോയല്‍ എം ഡിയായ ആര് ഡി എസ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ് മുന്‍കൂറായി വാങ്ങിയ പണം ഉപയോഗിച്ചതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.