HomeNewsLatest Newsപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ബന്ധു കോവിഡ് ബാധിച്ചു മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ബന്ധു കോവിഡ് ബാധിച്ചു മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതൃസഹോദരന്‍റെ ഭാര്യ കൊവിഡ് ബാധിച്ച്മരിച്ചു. 80 വയസായ നര്‍മ്മദബെന്‍ മോദി അന്തരിച്ചത്. അഹമ്മദാബാദിലെ ന്യൂ റണിപ് പ്രദേശത്ത് മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇവര്‍. കുറച്ച് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

‘ഞങ്ങളുടെ അമ്മായി നര്‍മ്മദാബെന്‍ സിവില്‍ ആശുപത്രിയില്‍ പത്ത് ദിവസം മുന്‍പ് പ്രവേശിപ്പിക്കപ്പെട്ടിരുന്നു, കൊവിഡ് മൂലം അവരുടെ ആരോഗ്യ നില വളരെ മോശമായിരുന്നു, ഇന്ന് അവര്‍ വിടവാങ്ങി – പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ളാദ് മോദി പിടിഐയോട് പറ‍ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments