തന്റെ ചികിത്സാചിലവ് പൂജ്യമെന്ന് പറയുന്ന പ്രധാനമന്ത്രിയുടെ ചികിത്സാചിലവ് സത്യത്തിൽ ഇങ്ങനെ:

സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രചാരം കിട്ടിയ ഒരു വാർത്തയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചികിത്സക്കായി ഒരു രൂപ പോലും ചിലവായിട്ടില്ലെന്നത്. എന്നാൽ മോദിക്ക് സ്ഥിരമായി ഡോക്ടർമാരുടെ ഒരു പട തന്നെയുണ്ടെന്ന വിവരങ്ങളാണിപ്പോൾ പുറത്തുവരുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചികിത്സാചിലവിനേക്കാൾ എത്രയോ ഇരട്ടിയാണ് മോദിയുടെ ആരോഗ്യപരിപാലനത്തിനായി കേന്ദ്രം ചിലവഴിക്കുന്നത് എന്നാണു കണക്കുകൾ കാണിക്കുന്നത്.

സഫ്ദർജങ്ങ് ആശുപത്രിയിൽ നിന്ന് മോദിയുടെ ആരോഗ്യപരിപാലനത്തിനായി മാത്രം 5 ഡോക്ടർമാരുടെയും 6 ശരീരപരിപാലകരുടെയും ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ഇതുകൂടാതെ 14 ആശുപത്രി ജീവനക്കാരെയും വേതനം നൽകി മോദിയുടെ വസതിയിൽ 24 മണിക്കൂറും ലഭ്യമാവുന്ന രീതിയിൽ അണിനിരത്തിയിട്ടുണ്ട്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത 4 മേഴ്സഡെസ് ആംബുലൻസുകളും മോദിക്കായി വാങ്ങിവച്ചിട്ടുണ്ട്. മുൻ ബിജെപി പ്രധാനമന്ത്രി വാജ്പേയ്ക്ക് ആകെ ഒരു ആംബുലൻസ് ഉണ്ടായിരുന്നിടത്താണ് മോദി 4 ആംബുലൻസുകൾ ഉള്ളത്.