തേനിയിൽ കാട്ടുതീ പടർന്നുപിടിക്കാൻ കാരണം അടുത്തുള്ള ഫാം ഹൗസുകൾ ? ദുരന്തത്തിനിടയാക്കിയ ആ സംഭവം ഇങ്ങനെ

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ കു​ര​ങ്ങ​ണി വ​ന​ത്തി​ലു​ണ്ടാ​യ കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. വ​ന​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി ബീ​ന ഉ​ൾ​പ്പെ​ടെ 27 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​രി​ച്ച ഒ​ൻ​പ​ത് പേ​രെ തി​രി​ച്ച​റി​ഞ്ഞു. ആ​റ് ചെ​ന്നൈ സ്വ​ദേ​ശി​ക​ളേ​യും മൂ​ന്ന് ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളെ​യു​മാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ല, പ്രേ​മ​ല​ത, ശു​ഭ, പു​നി​ത, വി​പി​ൻ, അ​രു​ണ്‍ എ​ന്നി​വ​രും ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ, വി​വേ​ക്, ത​മി​ഴ്ശെ​ൽ​വി എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്.

ര​ക്ഷ​പ്പെ​ടു​ത്തി​യ പ​ത്ത് പേ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും 17 പേ​രെ മ​ധു​ര​യി​ലേ​യും തേ​നി​യി​ലെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റ​യി​ച്ചു. വ്യോ​മ​സേ​ന​യും ക​മാ​ൻ​ഡോ​ക​ളും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇതിനിടെ തീ പടർന്നു പിടിക്കാൻ കാരണം അടുത്തുള്ള ഫാം ഹൗസുകളാണെന്നു ഒരു വിഭാഗം നാട്ടുകാർ ആരോപിക്കുന്നു. വേനൽ കടുത്തതോടെ, വരുന്ന മഴയ്ക്ക് മുന്നേ പരിസരം വൃത്തിയാക്കുന്നതിന് ഭാഗമായി വനത്തിനു സമീപമുള്ള ഫാം ഹൗസുകൾ ഉണക്കപ്പുല്ലിന് തീയിടാറുണ്ടായിരുന്നതായി പരിസരവാസികൾ പറയുന്നു. ഇത്തരത്തിൽ ഇട്ട തീയാണ് അതിവേഗം പടർന്നു പിടിച്ച് ദുരന്തമുണ്ടാക്കിയത്.

ചെന്നൈയിൽ നിന്നും 60 പേരടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിനായി വനമേഖലയിൽ എത്തിയത്. ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് ഈ സംഘം ഉണ്ടാകുന്നത്. ഇന്നലെ ഉച്ചയോടെ മലകയറാൻ തുടങ്ങിയ ഇവർക്ക് അതിനുള്ള അനുവാദമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. നാലുവശത്തുനിന്നും തീ പടർന്നു പിടിച്ചതോടെ, സംഘം ചിതറിയോടി. പ്രദേശത്തെപ്പറ്റി അറിവില്ലാതിരുന ഇവരിൽ പലരും ഓടിവീണത് വലിയ ഗർത്തങ്ങളിലേക്കും കൊക്കയിലേക്കുമാണ്. കൈകാലുകൾ ഒടിഞ്ഞ പലരും അവിടടെ കിടന്നുതന്നെ മരണത്തിനു കീഴ്പ്പെടുകയായിരുന്നു. രക്ഷപെടാനായി പാറകളുടെ പൊത്തിലും മറ്റും ഒളിക്കാൻ ശ്രമിച്ചവർക്ക് ഗുരുതരമായി പൊള്ളലേറ്റു.