മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒമ്ബത് വയസുകാരന്റെ വിരലുകള്‍ അറ്റുപോയി. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ രഹത്ഗഡ് പട്ടണത്തിലാണ് സംഭവം. മൊബൈല്‍ ബാറ്ററി ഉപയോഗിച്ച് കളിക്കുകയായിരുന്ന ശഹ്‌സാദ് എന്ന കുട്ടിയുടെ വലത് കയ്യിലെ രണ്ട് വിരലുകളാണ് അറ്റുപോയത്. സ്‌ഫോടനശബ്ദം കേട്ട് അയല്‍വാസികള്‍ സ്ഥലത്തെത്തി കുട്ടിയെ റാഹത്ഗഢ് കമ്യൂനിറ്റി ഹെല്‍ത് സെന്ററില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ബുന്ദേല്‍ഖണ്ഡ് മെഡികല്‍ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സയിലാണ്. സംഭവസമയത്ത് ശഹ്സാദ് തനിച്ചായിരുന്നെന്ന് അമ്മാവന്‍ സഹീര്‍ പറഞ്ഞു. കുട്ടിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Home News Latest News മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ഗുരുതര പരിക്ക്; കൈവിരലുകൾ അറ്റുപോയി