ഖത്തറിൽ അവധി ആഘോഷിക്കാന്‍ പോയ മലയാളി സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം; ഒരാൾ പരിക്കുകളോടെ ആശുപത്രിയിൽ

184

ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയ മലയാളി സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. ഇവര്‍ സഞ്ചരിച്ച വാഹനം കല്ലിലിടിച്ച്‌ നിയന്ത്രണം വിടുകയായിരുന്നു. മൂവരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മിസഈദ് സീലൈനിലാണ് മലയാളികള്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ അപകടത്തില്‍പ്പെട്ടത് .ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു, കോഴിക്കോട് സ്വദേശി ഷമീം,തൃശൂര്‍ അക്കിക്കാവ് സ്വദേശി റസാക്ക്, ആലപ്പുഴ സ്വദേശി സജിത്ത് എന്നിവരാണ് മരിച്ചത്, കൂടെയുണ്ടായിരുന്ന ഇരിട്ടി സ്വദേശി ശരണ്‍ജിത്ത് ശേഖര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സജിത്തിന്റെ ഭാര്യയും രണ്ട് മക്കളും അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ല.