HomeNewsLatest Newsപോലീസ് സേനയിലെ കുതിരയുടെ കാൽ തല്ലിയൊടിച്ച ബി.ജെ.പി എം.എൽ .എ യെ അറസ്റ്റു ചെയ്തു

പോലീസ് സേനയിലെ കുതിരയുടെ കാൽ തല്ലിയൊടിച്ച ബി.ജെ.പി എം.എൽ .എ യെ അറസ്റ്റു ചെയ്തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പോലീസ് സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ജോഷിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുതിരയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ജോഷിക്കെതിരെ എടുത്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് പതിനാലു വയസ്സുള്ള ‘ശക്തിമാന്‍’ എന്ന കുതിരയുടെ കാല്‍ എം.എല്‍.എ തല്ലിയൊടിച്ചത്. അതേസമയം, താന്‍ കുതിരയെ ആക്രമിച്ചിട്ടില്ലെന്നാണ് ഗണേഷ് ജോഷിയുടെ വാദം. എന്നാല്‍ വടിയുപയോഗിച്ച് ജോഷി കുതിരയുടെ കാലില്‍ തുടര്‍ച്ചയായി അടിക്കുന്ന വീഡിയോ ദൃശ്യം മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്.

 

സംഭവത്തില്‍ എം.എല്‍.എയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് രാജ്യവ്യാപകമായി ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. കുതിരയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകനെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശക്തിമാന്റെ പുറത്തിരുന്ന പോലീസ് ഓഫീസറെ വലിച്ച് താഴെയിട്ടയാളാണ് പിടിയിലായത്.

 
പിന്‍കാല്‍ തകര്‍ന്ന ശക്തിമാനെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശക്തിമാന്റെ തകര്‍ന്ന കാല്‍ മുറിച്ച് മാറ്റി പകരം കൃത്രിമകാല്‍ വച്ചുപിടിപ്പിച്ചു. മൂന്നു ദിവസത്തിനു ശേഷം ഇന്നലെയാണ് ആദ്യമായി ശക്തിമാന് എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ശക്തിമാന് പഴയപോലെ ഓടാനോ നടക്കാനോ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments