കൊവിഡ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; മനോവിഷമം മൂലമെന്ന്

19

കോവിഡ് മൂലം ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. ഡൽഹി എയിംസില്‍ ചികിത്സയിലായിരുന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തില്‍ ജോലി ചെയ്തിരുന്ന തരുണ്‍ സിസോദിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹം ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഇദ്ദേഹം മനോവിദഗ്ദരെ സമീപിച്ചിരുന്നു. ഇന്ന് അദ്ദേഹത്തെ ആശുപത്രി ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ഉടന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ആിയിരുന്ന തരുണ്‍ കൊവിഡ് ചികിത്സയില്‍ സുഖം പ്രാപിച്ച്‌ വരികയായിരുന്നു, ഇതിനിടെയിലാണ് ആത്മഹത്യ.