മഴ വില്ലനായി: ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം ഉപേക്ഷിച്ചു

67

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മഴ മൂലം വൈകി തുടങ്ങിയ കളി ആദ്യം 43 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. മഴ വീണ്ടുമെത്തിയതോടെ കളി 34 ഓവര്‍ വീതമാക്കി. എന്നിട്ടും മഴയ്ക്കു കൂസലുണ്ടായില്ല. വിന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ മഴ വീണ്ടും കളി തടസ്സപ്പെടുത്തി. ഇതോടെയാണ് മല്‍സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്