HomeNewsShortകാശ്മീരിൽ വൻ പ്രതിഷേധം തുടരുന്നു: ശ്രീനഗറിൽ ഒരാൾ മരിച്ചു: നിരവധിപ്പേർക്ക് പരിക്ക്

കാശ്മീരിൽ വൻ പ്രതിഷേധം തുടരുന്നു: ശ്രീനഗറിൽ ഒരാൾ മരിച്ചു: നിരവധിപ്പേർക്ക് പരിക്ക്

കശ്മീരില്‍ പ്രതിഷേധം കനക്കുന്നു. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സ്ഥിരമായി നടക്കാറുള്ള ശ്രീനഗര്‍ ഓള്‍ഡ് ടൗണിലാണ് ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ആറുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ വെടിയേറ്റവരും ഉണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു

നിരോധനാജ്ഞ ലംഘിച്ച് പോലീസിന് നേര്‍ക്ക് തിരിഞ്ഞ പ്രതിഷേധക്കാരില്‍ ഒരാളെ പിടികൂടാനുള്ള ശ്രമത്തിന് ഇടയില്‍ ഇയാള്‍ ഝലം നദിയില്‍ ചാടുകയായിരുന്നു എന്നാണ് സൂചന. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 500 ലധികം പേര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. വലിയ പ്രക്ഷോഭം ഭയന്ന് കേന്ദ്രസര്‍ക്കാര്‍ ലക്ഷക്കണക്കിന് പട്ടാളക്കാരെയാണ് കശ്മീരില്‍ നിയോഗിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments