HomeNewsShortപെരുമഴയിൽ മുങ്ങി കേരളം: പലയിടത്തും ഉരുൾപൊട്ടൽ: നിരവധി മരണം: ക്യാമ്പുകൾ തുറന്നു

പെരുമഴയിൽ മുങ്ങി കേരളം: പലയിടത്തും ഉരുൾപൊട്ടൽ: നിരവധി മരണം: ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇന്ന് മാത്രം എട്ട് പേര്‍ മരിച്ചു. എടവണ്ണ ഒതായില്‍ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് 3 പേരാണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ കാണാതായ 2 പേരുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ കണ്ടെടുത്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്തനിവാരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments