HomeNewsLatest Newsമണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല: ഭാര്യ നിമ്മി

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല: ഭാര്യ നിമ്മി

കലാഭവന് മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മി പറഞ്ഞു.കലാഭവന് മണിയോട് ആര്ക്കെങ്കിലും ശത്രുതയുണ്ടെന്നും കരുതുന്നില്ല. മണിയെ ആശുപത്രിയില് കൊണ്ടുപോയതിന്റെ പിറ്റേ ദിവസമാണ് തങ്ങള് വിവരമറിയുന്നതെന്നും നിമ്മി മാധ്യമങ്ങളോട് പറഞ്ഞു. മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും നിമ്മി മാധ്യമങ്ങളോട് പറഞ്ഞു. മണിയ്ക്ക് ഗുരുതര കരള് രോഗമുള്ളതായി തനിക്ക് അറിയില്ലായിരുന്നു. ബിയര് മാത്രമെ മണി കഴിക്കാറുള്ളു. സുഹൃത്തുക്കള് നിര്ബന്ധിച്ചതുകൊണ്ടാകാം അദ്ദേഹം മദ്യപിച്ചതെന്നും കുടുംബജീവിതത്തില് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും നിമ്മി പറഞ്ഞു. മണിയുടെ മരണത്തിന്റെ രാസപരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്ന് കലാഭവന് മണിയുടെ സഹോദരന് ആര്എല്വി രാമകൃഷ്ണന് പറഞ്ഞു.

 

അതേസമയം, മണിയുടെ ഔട്ട് ഹൗസില് ചാരായം കൊണ്ടുവന്നതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രത്യേക അതിഥികളെത്തുമ്പോഴാണ് ഔട്ട് ഹൗസില് ചാരായമെത്തിച്ചിരുന്നത്. മണിയുടെ സഹായികളായിരുന്നു ഇത് കൊണ്ടുവന്നിരുന്നത്. എന്നാല് മണി ചാരായം കുടിക്കാറില്ലായിരുന്നുവെന്നും കസ്റ്റഡിയിലെടുത്തവര്പോലീസിന് മൊഴി നല്കിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments