HomeNewsShortഐഎസിന്റെ ശക്തി ക്ഷയിക്കുന്നു? നാലിലൊന്നു ഭീകരരും കൊല്ലപ്പെട്ടു

ഐഎസിന്റെ ശക്തി ക്ഷയിക്കുന്നു? നാലിലൊന്നു ഭീകരരും കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) ഭീകര സംഘടനയുടെ ശക്തി ക്ഷയിക്കുന്നതായി റിപ്പോർട്ട്‌. ഐഎച്ച്എസ് ജേന്‍സ് 360 തയ്യാറാക്കിയ പഠനത്തിലാണ് ഐഎസ് ഭീകരില്‍ വന്‍കുറവുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. 15 മാസത്തിനിടെ സംഘടനയുടെ നാലിലൊന്ന് ഭീകരര്‍ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ 22 ശതമാനം തീവ്രവാദികളാണ് ഐഎസിന് നഷ്ടമായത്. നഷ്ടത്തിന്റെ 8 % കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരുന്നുവെന്നും പഠനത്തില്‍ പറയുന്നു.

 
റഷ്യ അടക്കമുള്ള വിവിധ രാജ്യങ്ങൾ ഐഎസിനെതിരായി നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് ഭീകരരുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. 2015 ജനുവരി 1 നും ഡിസംബര്‍ 15 നും ഇടയില്‍ ഐഎസിന് അവരുടെ പ്രദേശത്തിന്റെ 14 % നിയന്ത്രണം നഷ്ടമായതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഐസിന്റെ ശക്തികേന്ദ്രങ്ങളില്‍ യുഎസ്, റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ ഫലമായാണ് ഐസിന് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments