HomeAround KeralaPathanamthittaപതിനേഴുകാരൻ പമ്പാനദിയിൽ മുങ്ങിമരിച്ചു

പതിനേഴുകാരൻ പമ്പാനദിയിൽ മുങ്ങിമരിച്ചു

പത്തനംതിട്ട: പതിനേഴുകാരൻ പമ്പാനദിയിൽ മുങ്ങിമരിച്ചു സഹപാഠികളോടൊപ്പം പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ കോയിപ്രം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി പുല്ലാട് കുറവനക്കുഴി ഓലിക്കല്‍ താഴത്തേതില്‍ റിന്റോ മനോജ് (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം സഹപാഠികളായ ആറു പേരോടൊപ്പം ആറാട്ടുപുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരിച്ചിലിനിടയില്‍ രാത്രിയോടെ മൃതദേഹം പാലത്തിനു സമീപം മട്ടയ്ക്കല്‍ കടവില്‍ നിന്നും കണ്ടെടുത്തു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments