HomeNewsLatest Newsവിവാഹപ്പന്തലില്‍ സ്ത്രീ വേഷം ധരിച്ച് യുവാവ്; കണ്ടുപിടിച്ച നാട്ടുകാർ കാര്യമറിഞ്ഞപ്പോൾ ഞെട്ടി…..

വിവാഹപ്പന്തലില്‍ സ്ത്രീ വേഷം ധരിച്ച് യുവാവ്; കണ്ടുപിടിച്ച നാട്ടുകാർ കാര്യമറിഞ്ഞപ്പോൾ ഞെട്ടി…..

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവിന് ക്രൂരമർദനം. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദിച്ചത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച്‌ സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖ് നല്‍കിയ പരാതി. വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്‍മണ്ണയിലെത്തിയത്. ഇതിനിടെ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച്‌ ധരിപ്പിക്കുകയും ചെയ്ത് ഓഡിറ്റോറിയത്തിലേക്ക് കയറ്റി. ഇതിന് ശേഷമായിരുന്നു വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദിച്ചത് എന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ ഷഫീഖ് പറയുന്നത്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments