HomeNewsShortകെപിസിസിയില്‍ വന്‍ അഴിച്ചുപണി വരുന്നു; പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമെന്നു നേതാക്കൾ

കെപിസിസിയില്‍ വന്‍ അഴിച്ചുപണി വരുന്നു; പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമെന്നു നേതാക്കൾ

കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ ചുമതലയേറ്റതിന് പിന്നാലെ കെപിസിസി പുനഃസംഘടനയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അത് നീണ്ടുപോകുകയായിരുന്നു. ഇതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകും. ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ല. പ്രവര്‍ത്തന മികവിനാകും പ്രധാന്യം നല്‍കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഗ്രൂപ്പുകള്‍ എന്ന സംവിധാനത്തോട് തനിക്ക് യോജിപ്പില്ല. ഗ്രൂപ്പുകള്‍ എന്ന സംവിധാനം കേരളത്തില്‍ ഇപ്പോഴില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഏതെങ്കിലും ഒരു ഘട്ടത്തില്‍പോലും നേതാക്കള്‍ തമ്മില്‍ അസ്വാരസ്യം ഉണ്ടായിട്ടില്ല. ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. പാര്‍ട്ടി നന്നായിട്ടു പോകണം. ഏറ്റവും കഴിവും കാര്യശേഷിയുമുള്ള ആളുകളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. അവരെ വെച്ചുകൊണ്ട് സംഘടന മുന്നോട്ടുപോകണമെന്നാണ് ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്നത്. ആരെയൊക്കെ ഏതൊക്കെ സ്ഥാനത്ത് നിയോഗിക്കണം എന്നത് സംബന്ധിച്ച വിലയിരുത്തലുകളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തന മികവ്, പാര്‍ട്ടിയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടി വിലയിരുത്തിയാകും പുതിയ ഭാരവാഹികളെ തീരുമാനിക്കുകയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments