HomeNewsLatest Newsഫോനി ഒഡിഷ തീരത്തേക്ക് നീങ്ങുന്നു; ഇന്ത്യയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് 49 വര്‍ഷത്തിന് ശേഷം ആദ്യമായി

ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങുന്നു; ഇന്ത്യയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് 49 വര്‍ഷത്തിന് ശേഷം ആദ്യമായി

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊടുങ്കാറ്റ് ഒഡിഷ തീരത്തേക്ക് എത്തുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. പുരിയുടെ ദക്ഷിണ-ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത്നിന്ന് 680 കിലോമീറ്ററും വിശാഖപട്ടണത്തിന്‍റെ തെക്ക് -തെക്കുകിഴക്ക് 430 കിലോമീറ്ററും അകലെയാണ് കൊടുങ്കാറ്റിന്‍റെ സ്ഥാനം. കഴിഞ്ഞ ആറു മണിക്കൂറില്‍ 10 കിലോമീറ്ററാണ് വേഗതയെന്നും കരയിലെത്തുമ്ബോള്‍ മണിക്കൂറില്‍ 175-185 കീലോമീറ്ററായി മാറുമെന്നും വേഗത 205 മണിക്കൂറായി ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

പുരിയില്‍നിന്ന് വിനോദ സഞ്ചാരികളോട് എത്രയും പെട്ടെന്ന് ഒഴിയാന്‍ നിര്‍ദേശം നല്‍കി. ഇതിനായി ഹെലികോപ്ടര്‍ അടക്കമുള്ള സൗകര്യമൊരുക്കി.
നിരവധി വിദേശ സഞ്ചാരികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഒഡിഷയിലെ 11 ജില്ലകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ചു. 49 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments