HomeNewsLatest Newsകൊല്ലത്ത് യുവാവ് കാമുകിയുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍; മരിച്ചത് ബ്യൂട്ടിപാർലർ ഉടമ

കൊല്ലത്ത് യുവാവ് കാമുകിയുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍; മരിച്ചത് ബ്യൂട്ടിപാർലർ ഉടമ

ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവാവ് കാമുകിയുടെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. കൊട്ടാരക്കര മൈലത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മലപ്പുറം സ്വദേശിയും മുപ്പത്തിയെട്ടുകാരനുമായി മുജീബ് റഹ്‌മാന്റെ മൃതദേഹമാണ് കൊട്ടാരക്കര സെപഷ്യല്‍ സബ് ജയിലിനു സമീപത്തെ കെ.ഐ.പി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴസിനുള്ളില്‍ കണ്ടെത്തിയത്.

യുവതി പൊലീസിന് നല്‍കിയ മൊഴി ഇപ്രകാരമാണ് ബ്യൂട്ടിപാര്‍ലറില്‍ പോയി മുജീബ് റഹ്‌മാനുമായി പരിചയുമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മുജീബ് റഹ്‌മാന്‍ മിക്കപ്പോഴും ഇവിടെ വരുമായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച പകല്‍ അമിതമായി മദ്യപിച്ച്‌ മുജീബ് റഹ്‌മാന്‍ എത്തി. വാക്ക് തര്‍ക്കമായതോടെ താനും കുട്ടിയുമായി രാത്രി കൊട്ടാരക്കര പെരുങ്കുളത്തുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് ഉറങ്ങിയത്.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മടങ്ങിയെത്തിയപ്പോള്‍ കഴുത്തില്‍ ഒഴുക്കന്‍ ബഡ്ഷീറ്റ് മുറുക്കിയ നിലയില്‍ മുജീബ് റഹ്‌മാനെ അവശനിലയില്‍ നിലത്ത് കണ്ടെത്തി. ഉടന്‍ തന്നെ കെട്ടഴിച്ച്‌ മുഖത്ത് വെള്ളം തളിച്ച്‌ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചതായി യുവതി പറയുന്നു. എന്നാല്‍ മുറിക്കകത്ത് രക്ത തുള്ളികളും മുടിയിഴയും കണ്ടത് ബലപ്രയോഗം നടന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments