HomeNewsLatest Newsവനിതാ വന്മതിലിനോട് സഹകരിച്ചില്ലെങ്കിൽ തുഷാറിനെ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താക്കും; വെള്ളാപ്പള്ളി നടേശൻ

വനിതാ വന്മതിലിനോട് സഹകരിച്ചില്ലെങ്കിൽ തുഷാറിനെ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താക്കും; വെള്ളാപ്പള്ളി നടേശൻ

വനിതാ മതിലിനോട് സഹകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഡിജെഎസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് തുഷാര്‍ വെള്ളാപ്പള്ളി യോഗത്തില്‍ പങ്കെടുത്തത്. വനിതാ മതിലിനെതിരെ ബിഡിജഐസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനെതിരേയും രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കണമായിരുന്നു. യോഗത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുന്നോക്ക സമുദായ നേതാവ് പറഞ്ഞതുകൊണ്ട് മാത്രം മുന്നോക്ക സമുദായ അംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments