പാലായിൽ വിജയമുറപ്പിച്ച് മാണി സി കാപ്പൻ: ജോസ് കെ മാണിക്ക് തിരിച്ചടി

16

പാലായിൽ വൻ ലീഡുയർത്തി മാണി സി കാപ്പൻ. 9158 വോട്ടിന്റെ വൻ ലീഡാണ് കാപ്പൻ നേടിയത്. യുഡിഎഫ് പാളയം വിട്ട് ഇടതുപക്ഷം ചേര്‍ന്ന കേരള കോണ്‍ഗ്രസ് മാണിയിലെ ജോസ് കെ മാണി 7800ഓളം വോട്ടുകളാണ് നേടിയിട്ടുള്ളത്. ബിജെപിക്കായി മത്സരരംഗത്തുള്ള ജെ പ്രമീളാദേവി 1500ലധികം വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.