HomeNewsLatest Newsഡൽഹിയിൽ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു: മരിച്ചത് പത്തനംതിട്ട സ്വദേശിനി

ഡൽഹിയിൽ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു: മരിച്ചത് പത്തനംതിട്ട സ്വദേശിനി

ഡൽഹിയിൽ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു. മലയാളി സ്റ്റാഫ് നേഴ്സ് അംബികയാണ് മരിച്ചത് . ഡൽഹി കൽര ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു.
പത്തനംതിട്ട വളളിക്കോട് സ്വദേശിനിയാണ്. ഇന്ന് വൈകീട്ട് 3.45 ന് സഫ്ദർജങ്ങ് ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. മൂന്നു ദിവസം മുൻപാണ് ചുമയും മറ്റ് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തുടർന്ന് സഫ്ദർജങ്ങ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകിട്ട് അവിടെ വെച്ചാണ് മരിച്ചത്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യ മലയാളി സ്റ്റാഫ് നേഴ്സാണ് അംബിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments