HomeNewsLatest Newsകണ്ണൂരിൽ കൊലപാതകങ്ങൾ കുറവ്; സമാധാന ശ്രമങ്ങളോട് ആർ.എസ്.എസ് സഹകരിക്കുന്നില്ല; മുഖ്യമന്ത്രി

കണ്ണൂരിൽ കൊലപാതകങ്ങൾ കുറവ്; സമാധാന ശ്രമങ്ങളോട് ആർ.എസ്.എസ് സഹകരിക്കുന്നില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ മറ്റു ജില്ലകളിലേക്കാൾ കൊലപാതകങ്ങൾ കുറവാണെന്നും ആർ.എസ്.എസിന്‍റെ ബോധപൂർവമായ ഇടപെടലുകളാണ് കണ്ണൂർ ജില്ലയിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് നോക്കിയാൽ കണ്ണൂരിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊലപാതകങ്ങൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

 

 
കണ്ണൂരിൽ ജില്ലക്ക് പുറത്തു നിന്നെത്തിയവരാണ് കൊലപാതകങ്ങൾ നടത്തുന്നത്. ജില്ലയിലെ കൊലപാതകങ്ങളെല്ലാം രാഷ്ട്രീയ കൊലപാതകങ്ങളല്ല. അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമാണ് കണ്ണൂരിലുണ്ടായത്. സമാധാന ശ്രമങ്ങളോട് ആർ.എസ്.എസ് സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യം കണ്ണൂരിൽ ഇല്ല. കൊലപാതകങ്ങളുടെ കാര്യത്തിൽ കണ്ണൂരിന് ആറാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് തിരുവനന്തപുരമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

കായംകുളം പച്ചക്കറി മാർക്കറ്റിലെ അനീതിക്കെതിരെ പ്രതികരിച്ച നൗഷാദ് ഇനിയില്ല; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments