HomeNewsLatest Newsഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണംവിട്ട് അപകടം: അഞ്ഞൂറോളം കോഴികൾ ചത്തു

ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണംവിട്ട് അപകടം: അഞ്ഞൂറോളം കോഴികൾ ചത്തു

 

ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ ചത്തു. ലോറി ഡ്രൈവർക്കും സാരമായ പരിക്കുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കക്കാടംപൊയിലിലെ കോഴിഫാമിൽ നിന്നും കോഴികളുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്.

പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും അപകടത്തിൽ തകർന്നു. പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. പകൽ സമയത്ത് വലിയ തിരക്കുള്ള അങ്ങാടിയിലാണ് അപകടമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments