അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു

50

 

അഫ്ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തകർക്ക് എതിരെയുള്ള അക്രമങ്ങൾ തുടരുന്നു. ഒരു മാധ്യമ പ്രവർത്തകൻ കൂടി വെടിയേറ്റു മരിച്ചു. ലോക്കല്‍ റേഡിയോ സ്റ്റേഷനിലെ എഡിറ്റര്‍ ഇന്‍ ചീഫായ ബിസ്മില്ലാ ഐമഖ് ആണ് കൊല്ലപ്പെട്ടത്. രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെയെങ്കിലും മാധ്യമപ്രവര്‍ത്തകനായിരിക്കണം ബിസ്മില്ല എന്നാണ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ബിസ്മില്ലയ്ക്ക് നേരെ ആക്രമണം നടന്നിരുന്നുവെങ്കിലും അന്നദ്ദേഹം രക്ഷപ്പെടുകയായിരുന്നു. അഫ്ഗാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ അനുകൂലികളെയും ആക്രമകാരികള്‍ ലക്ഷ്യം വയ്ക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.