HomeNewsLatest Newsശബരിമലയില്‍ പോകുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു

ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു

താൻ വ്രതം തുടരുമെന്നും ശബരിമലയില്‍ പോകുമെന്നും പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെ യുവതിയുടെ വീടിനു നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപര്‍ണ ശിവകാമിയുടെ വീടിനുനേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് ശബരിമലയ്ക്കു പോകാന്‍ സന്നദ്ധത അറിയിച്ച്‌ അപര്‍ണ അടക്കമുള്ള യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സംഘര്‍ഷമുണ്ടാക്കി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നില്ലെന്നും കാത്തിരിക്കാന്‍ തയാറാണെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments