HomeNewsLatest Newsശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്കു നേരെ കയ്യേറ്റം; പിന്മാറില്ലെന്ന് യുവതി

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്കു നേരെ കയ്യേറ്റം; പിന്മാറില്ലെന്ന് യുവതി

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനം തിട്ട ബസ്സ്റ്റാന്‍റില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിയായ ലിബിയെയാണ് തടഞ്ഞത്. എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ലിബി വ്യക്തമാക്കി. നിലവില്‍ പൊലീസ് സംരക്ഷ ണത്തിലാണ് ലിബി. വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും പ്രതിഷേധക്കാര്‍ കയ്യേറ്റത്തിന് ശ്രമിക്കുന്നുണ്ട്. ,സല,,വനിതാ ഉദ്യോഗസ്ഥരെ തടയുമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. എന്തുവന്നാലും താന്‍ ശബരിമലയിലെത്തുമെന്ന ലിപിയുടെ തീരുമാനത്തെ തുടര്‍ന്ന് കടുത്ത സുരക്ഷിയില്‍ യുവതിയെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ആചാരപ്രകാരമല്ലാതെ ഒരു സ്‌ത്രീയെ പോലും പമ്ബയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് നാട്ടുകാര്‍. സ്ത്രീകളടക്കം ശക്തമായ പ്രതിരോധമാണ് പൊലീസിന് ചുറ്റും തീര്‍ത്തിരിക്കുന്നത്. സ്ത്രീകളാരെങ്കിലും ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ ബസടക്കം കത്തിക്കുമെന്നാണ് സമരക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments