HomeNewsLatest Newsപയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

പയ്യന്നൂരിനടുത്ത്‌ എടാട്ട്‌ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.പുലര്‍ച്ചെ നാലരക്കാണ്‌ അപകടം. തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്ന വീട്ടില്‍ ബിന്ദുലാല്‍(51), മകള്‍ ദിയ(11). സഹോദരി ബിംബിതയുടെ മകന്‍ തരുണ്‍(16), മകള്‍ ഐശ്വര്യ(12 ) എന്നിവരാണ്‌. മരിച്ചത്‌. ബിന്ദുലാലിന്റെ അമ്മ പത്‌മാവതി, ഭാര്യ അനിത, സഹോദരി ബിംബിത എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവരാത്രി ആഘോഷങ്ങള്‍ക്കായി മൂകാംബികയിലേക്ക്‌ പോകുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments