അഞ്ചു വയസുകാരിയെ സ്കൂളിൽവച്ച് പീഡിപ്പിച്ചു: സ്കൂൾ തൂപ്പുകാരൻ അറസ്റ്റിൽ

139

ഡൽഹിയിൽ സ്വകാര്യ സ്കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്കൂളിലെ തൂപ്പുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്കായുള്ള വാഷ്റൂമില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഇയാള്‍ മറ്റുകുട്ടികളെയും ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തി. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും സൗത്ത് ദില്ലി ഡിസിപി വിജയ് കുമാര്‍ പറഞ്ഞു.