ജയ്പ്പൂരിൽ വൻ വർഗീയകലാപം: നിരവധിപ്പേർക്ക് പരിക്ക്: ടെലിഫോൺ, നെറ്റ് ബന്ധം വിച്ഛേദിച്ചു

167

രാജസ്ഥാനിലെ ജയ്പ്പൂരിൽ രണ്ട് സമുദായംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് 9 പോലീസുകാരടക്കം 24 പേർക്ക് പരുക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറ് നടത്തിയതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഘർഷങ്ങൾ തുടങ്ങിയത്.

ഗൽട്ട ഗേറ്റിന് സമീപം ദില്ലി ദേശീയ പാത തടഞ്ഞ് ഒരു വിഭാഗം ആളുകൾ ഹരിദ്വാർ ബസിന് നേരെ കല്ലെറിയുകയായിരുന്നു. യാത്രക്കാരായ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തി. പോലീസുകാർ സംഭവസ്ഥലത്ത് എത്തിയെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല. പോലീസുകാരെയും പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. കന‍വാർ യാത്ര പുറപ്പെട്ട തീർത്ഥാടകർക്ക് നേരെ ആക്രമണം ഉണ്ടായതാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.