ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച 23 കാരിയായ ദിപ കര്മാര്ക്കറിനെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നല്കി രാജ്യം ആദരിച്ചു . ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്ന പുരസ്കാരം ലഭിച്ചു. ഇത്തവണ മലയാളികള്‍ക്കാര്‍ക്കും അര്‍ജുന പുരസ്കാരം ഇല്ല. ശിവഥാപ്പ (ബോക്സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്) ലളിത ബാബര്‍(അത്ലറ്റിക്സ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന് (അമ്പെയ്ത്ത്), അജങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാര്‍ഡ്സ്) എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരം ലഭിച്ചു.
നേരത്തെ വിരാട് കോഹ്ലി, പി.വി.സിന്ധു എന്നിവരുടെ പേരുകളും ഖേല്‍രത്ന പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിപയ്ക്ക് ഖേല്‍രത്ന നല്കാന് പുരസ്കാര നിര്‍ണയ സമിതി തീരുമാനിയ്ക്കുകയായിരുന്നു.
നഗ്നരായി ഉറങ്ങാറുണ്ടോ? നഗ്നരായി ഉറങ്ങുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ ഇവയാണ് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: