HomeHealth Newsനഗ്നരായി ഉറങ്ങാറുണ്ടോ? നഗ്നരായി ഉറങ്ങുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ ഇവയാണ് !

നഗ്നരായി ഉറങ്ങാറുണ്ടോ? നഗ്നരായി ഉറങ്ങുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ ഇവയാണ് !

നാഷണല്‍ സ്ലീപ്പ് ഫൌണ്ടേഷന്‍റെ ഈയിടെ പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിൽ വെറും പന്ത്രണ്ട് ശതമാനം പേരാണ് നഗ്‌നരായി ഉറങ്ങുന്നത്. ഈ ശീലം കൂടുതൽ ആളുകൾ പിന്തുടരണമെന്നാണ് പുതിയ നിർദ്ദേശം. പ്രായമുള്ളവരിലും രോഗികളിലും നടത്തിയ പരീക്ഷണങ്ങളിൽ നഗ്‌നരായി ഉറങ്ങുന്നത് ഇവർക്ക് കൂടുതൽ സുഖനിദ്ര സമ്മാനിച്ചെന്നാണ് തെളിഞ്ഞത്. നഗ്‌നരായി ഉറങ്ങുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയേണ്ടേ?

 

 
കഴുത്തിനു ചുറ്റുമുള്ള നല്ല കൊഴുപ്പായ ബ്രൌൺ ഫാറ്റിനെ ഉദ്ദീപിപ്പിയ്ക്കാൻ നഗ്‌ന ഉറക്കത്തിനു കഴിവുണ്ട്. ഇത് കൂടുതൽ കലോറി കത്തിച്ചു കളയാൻ ശരീരത്തെ സഹായിയ്ക്കുന്നു. വളർച്ചാ ഹോർമോണുകളെ കൂടുതൽ ഉൽപാദിപ്പിയ്ക്കാനും ഇത് സഹായിയ്ക്കുന്നു. ഉറങ്ങുമ്പോൾ ശരീരത്തിന്റെ താപനില സ്വാഭാവികമായി താഴും. അപ്പോൾ നഗ്‌നരായി ഉറങ്ങുന്നതാണ് ഈ താപനില നിയന്ത്രിയ്ക്കാൻ നല്ലത്. വസ്ത്രങ്ങൾ പലപ്പോഴും ശരീരത്തിനെ തണുക്കാൻ അനുവദിക്കാറില്ല. കോർട്ടിസോൾ ലെവൽ കുറച്ചു കൊണ്ടുവരുന്നതിനാൽ വിശപ്പ് കുറയുകയും തടി കുറയ്ക്കാൻ സഹായിയ്ക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു. ശരീരം തണുക്കേണ്ടത് നല്ല ഉറക്കത്തിന് അനിവാര്യമാണ്. വസ്ത്രങ്ങൾ ഒഴിവാക്കുന്നതിലൂടെ ഇത് സാധ്യമാകും. മാത്രമല്ല ചൂട് കൂടിയ അവസ്ഥയിൽ ബാക്ട്ടീരിയകൾ വളരാനും രോഗപ്രതിരോധശക്തിയെ തകർക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചൂട് കുറഞ്ഞ ശാരീരികാവസ്ഥ നിലനിർത്തേണ്ടത് ആവശ്യമാണ്. അതിനു ഏറ്റവും നല്ല മാർഗ്ഗം നഗ്‌നരായി ഉറങ്ങുന്നതാണ്.

 

 

നല്ല ഉറക്കത്തിന് സഹായിക്കുന്നു: ഉറക്കം കൂടുതൽ കിട്ടാനും ആരോഗ്യമുള്ള ഉറക്കം പ്രദാനം ചെയ്യാനും നഗ്‌നരായി ഉറങ്ങുന്നത് സഹായിക്കുന്നു. വസ്ത്രങ്ങൾ പലപ്പോഴും ശരീരത്തിനെ തണുക്കാൻ അനുവദിക്കാറില്ല. ശരീരം തണുക്കേണ്ടത് നല്ല ഉറക്കത്തിന് അനിവാര്യമാണ്. വസ്ത്രങ്ങൾ ഒഴിവാക്കുന്നതിലൂടെ ഇത് സാധ്യമാകും.

 

 

സെക്‌സ് ആസ്വാദ്യകരമാക്കുന്നു: നഗ്‌നരായി ഉറങ്ങുന്നത് സെക്‌സ് ആസ്വാദ്യകരമാക്കുന്നു എന്നാണ് പൊതുവേ പഠനങ്ങളിൽ പറയുന്നത്. നഗ്‌നരായി ഉറങ്ങുന്നത് നിങ്ങളുടെ ലൈംഗിക അവയവങ്ങൾക്ക് ഗുണകരമാണ്. പുരുഷന്മാരെ സംബന്ധിച്ച് അവരുടെ ലൈംഗികാവയവത്തിന് തണുപ്പ് ലഭിക്കും. ഇത് ബീജത്തെ ആരോഗ്യമുള്ളതും പ്രത്യുല്പാദന വ്യവസ്ഥയെ സാധാരണവുമാക്കും. സ്ത്രീകളുടെ കാര്യത്തിലും ലൈംഗികാവയവങ്ങൾക്ക് തണുപ്പ് ലഭിക്കും. കൂടാതെ വായു സഞ്ചാരമുള്ള അവസ്ഥയിൽ ഉറങ്ങുന്നത് യീസ്റ്റ് അണുബാധ തടയും.

 

 

ചർമ്മസംരക്ഷണം സാധ്യമാകുന്നു: ഇറുകിയ വസ്ത്രങ്ങൾ പലപ്പോഴും ചർമ്മസംരക്ഷണത്തിൽ പാരയായി മാറാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിൽ ഉറങ്ങുമ്പോൾ പലപ്പോഴും നഗ്‌നരായി ഉറങ്ങുന്നത് ഇത്തരം ചർമ്മപ്രശ്‌നങ്ങളെ ഇല്ലാതാക്കും.ചർമ്മത്തിലെ പല അസുഖങ്ങളേയും ഇത്തരത്തിലുള്ള ഉറക്കത്തിലൂടെ ഇല്ലാതാക്കാൻ കഴിയുന്നു.

 
ഹോർമോൺ: വളർച്ചാ ഹോർമോൺ വർദ്ധിക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ രാത്രിയിൽ ഉറങ്ങുമ്പോൾ നന്ഗനരായി ഉറങ്ങുന്നത് ഹോർമോൺ മൂലമുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കുന്നു

 
ചൂടുകാലങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാം: നഗ്‌നരായി ഉറങ്ങുന്നത് വേനൽക്കാലത്ത് ഏറെ ഗുണകരമാണ്. എസി ഇല്ലാത്ത വീടാണെങ്കിൽ രാത്രിയിലെ ഉറക്കം വേനൽക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ അഴിച്ചുവെക്കുമ്പോൾ ചൂട് കുറയും. ചൂടുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ നഗ്‌നരായി ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്.

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

ഒന്നുകിൽ പണം തിരികെ തരിക; അല്ലെങ്കിൽ ഭാര്യയെ….. ഭർത്താവിന്റെ കൂട്ടുകാരൻ പറഞ്ഞതിങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments