HomeNewsLatest Newsകേരളത്തിൽ ഇടതുമുന്നണി സർക്കാരുണ്ടാക്കും: സീതാറാം യച്ചൂരി

കേരളത്തിൽ ഇടതുമുന്നണി സർക്കാരുണ്ടാക്കും: സീതാറാം യച്ചൂരി

കൊച്ചി: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരുണ്ടാക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. അഴിമതിക്കെതിരെ ജനങ്ങള്‍ വിധി എഴുതും. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു . എറണാകുളം ജില്ലയില്‍ മൂന്നു തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ യച്ചൂരി ഇന്ന് പങ്കെടുക്കും. മുന്‍മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍ മല്‍സരിക്കുന്ന പറവൂരിലാണ് യച്ചൂരിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് യോഗം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments