HomeNewsLatest Newsപിജെ ജോസഫിന്‍റെയും മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചു; കേരള കോണ്‍ഗ്രസില്‍ ഉൾപ്പോരു മുറുകുന്നു

പിജെ ജോസഫിന്‍റെയും മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചു; കേരള കോണ്‍ഗ്രസില്‍ ഉൾപ്പോരു മുറുകുന്നു

കേരള കോണ്‍ഗ്രസില്‍ ഉൾപ്പോരു മുറുകുന്നു. കോട്ടയത്ത് പിജെ ജോസഫിന്‍റെ കോലം കത്തിച്ചു. മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചു. ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജോസ് കെ മാണി അനുകൂല വിഭാഗം കോലം കത്തിച്ചത്. പാ‍ർട്ടി സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും ഇന്നും നേർക്കുനേർ പോരാടിയിരുന്നു. ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന് ജോസഫിന് ജോസ് കെ മാണി ഇന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം – ഇന്ന് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments