HomeNewsLatest Newsചെങ്ങന്നൂരിൽ വീടുകൾ രാത്രിയിൽ അറവുശാലകളാകുന്നു; പൊറുതിമുട്ടി ജനം

ചെങ്ങന്നൂരിൽ വീടുകൾ രാത്രിയിൽ അറവുശാലകളാകുന്നു; പൊറുതിമുട്ടി ജനം

ചെങ്ങന്നൂരിൽ അനധികൃത കശാപ്പുശാലകൾ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെറിയനാട് പഞ്ചായത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയിട്ടും മൂന്ന് വീടുകളിൽ അറവുശാല പ്രവര്‍ത്തിക്കുന്നത്. ചെറിയനാട് പതിനൊന്നാം വാര്‍ഡിലെ കൊല്ലകടവിലാണ് നിയമവിരുദ്ധമായി വീടുകളിൽ കശാപ്പുശാലകൾ പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് ഹനീഫ, ഷെരീഫ്, ഷാജു എന്നിവരുടെ പുരയിടത്തിലാണ് രാത്രിയുടെ മറവിൽ കന്നുകാലികളെ വര്‍ഷങ്ങളായി കശാപ്പ് ചെയ്യുന്നത്.

അറവുമാലിന്യങ്ങൾ കുമിഞ്ഞുകൂടി ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. മാലിന്യം ഒഴുക്കിവിട്ട് തോടുകളും മലിനമാക്കി. ഒപ്പം സാംക്രമിക രോഗങ്ങളും. പഞ്ചായത്തിലും ഹെൽത്ത് ഓഫീസിലും ആര്‍ഡിഒയ്ക്കും പൊലീസിലും വിവരം അറിയിച്ചെങ്കിലും അനധികൃത അറവിനെതിരെ നടപടിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധത്തിലാണ് മാലിന്യപ്രശ്നത്താൽ പൊറുതിമുട്ടിയ നാട്ടുകാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments