HomeNewsLatest Newsസംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; നവകേരളത്തിനായി 25 പദ്ധതികൾ പ്രഖ്യാപിച്ചു

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; നവകേരളത്തിനായി 25 പദ്ധതികൾ പ്രഖ്യാപിച്ചു

കേരള സര്‍ക്കാറിന്‍റെ 4 മത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ആദ്യദുരന്തം പ്ര‍ളയമാണെന്നും രണ്ടാമത്തെ ദുരന്തം കേരളത്തിന്‍റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും വ്യക്തമാക്കി ബജറ്റിന്ഡറെ തുടക്കം. ശബരിമല വിഷയവും ബജറ്റവതരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്ബൂര്‍ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്.

ക്ഷേമപദ്ധതികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജനങ്ങള്‍. ബജറ്റില്‍ പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ഉൗന്നല്‍ നല്‍കുന്ന പദ്ധതികളും വ്യവസായ സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുത്തനുണര്‍വ്വ് പകരുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. തോമസ് െഎസക് അവതരിപ്പിക്കുന്നത് പത്താമത്തെ ബജറ്റാണ് ഇന്നത്തേത്. നവകേരളത്തിനായുള്ള പാക്കേജ് ഏത് തരത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നാതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments