HomeNewsLatest Newsനടൻ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഇന്ന് വെന്റിലേറ്റർ മാറ്റിയേക്കും

നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഇന്ന് വെന്റിലേറ്റർ മാറ്റിയേക്കും

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ ഇന്ന് നീക്കം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസര്‍മ്മര്‍ദ്ദം, രക്തത്തിലെ ഓക്സിജന്‍ ലവല്‍ ഇവയെല്ലാം സാധാരണ നിലയിലാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്.

രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാർഡിയോളജി വിഭാഗം വിദഗ്‌ദർ അടക്കമുള്ള ഡോക്‌ടർമാരുടെ സംഘമാണ്‌ ശ്രീനിവാസനെ പരിചരിക്കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments