HomeNewsLatest Newsഐസിസ് വധിക്കാൻ ലക്ഷ്യമിടുന്ന 3600 പേരുടെ പട്ടിക പുറത്ത് വിട്ടു; പട്ടികയിൽ സാധാരണക്കാർ വരെ

ഐസിസ് വധിക്കാൻ ലക്ഷ്യമിടുന്ന 3600 പേരുടെ പട്ടിക പുറത്ത് വിട്ടു; പട്ടികയിൽ സാധാരണക്കാർ വരെ

ന്യൂയോര്‍ക്ക്: ഐസിസ് ഈ വർഷം തങ്ങള്‍ ലക്ഷ്യമിടുന്ന 3600 പേരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടു. പട്ടികയില്‍ 3000ത്തോളം പേര്‍ ന്യൂയോര്‍ക്ക് സ്വദേശികളാണ്. പട്ടികയില്‍ പേര്, താമസസ്ഥലം, ഇ മെയില്‍ അഡ്രസ്സ് എന്നിങ്ങനെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സുരക്ഷാ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പുറമെ സാധാരക്കാര്‍ പോലും പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിസ്റ്റില്‍ ഇന്ത്യക്കാര്‍ ഉണ്ടോ എന്ന വിവരം പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറച്ച് കാലത്തേക്ക് നിര്‍ത്തി വെയ്ക്കുകയാണെന്ന് ഐസിസ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷവും ഇത്തരത്തില്‍ 100 പേരുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. ഇതില്‍ യുഎസ് മിലിട്ടറി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരുന്നു. ഇവരെ കൊന്നുകളയാനാണ് ഐസിസ് പ്രഖ്യാപിച്ചിരുന്നത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments