അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം തുടങ്ങി : പകരം സംവിധാനമൊരുക്കി കെഎസ്ആർടിസി

69

അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തിന്‍റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ ഇന്ന് മുതൽ സർവീസ് നിർ‍ത്തുന്നത്. ഇതിനിടെ അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകി.

പാതിരാത്രിയിൽ യാത്രക്കാരെ മർദ്ദിച്ച് പെരുവഴിയിലിറക്കിവിടുക, അതും കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പേ യാത്രക്കാരിക്ക് നേരെ ബസിനുളളിൽ പീഡന ശ്രമം അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് കല്ലട ബസിനെതിരായ പരാതികള്‍