പിറന്നാൾ ദിനത്തിൽ സഹോദരന് കിടിലൻ സർപ്രൈസ് ഒരുക്കി നടി അനുശ്രീ: ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ?

138

സാധാരണ പിറന്നാള്‍ ദിനാഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സഹോദരന്റെ ജന്മദിനത്തില്‍ വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. പല അഭിമുഖങ്ങളിലും തന്റെ കരുത്തായ സഹോദരന്‍ അനൂപിനെ കുറിച്ച് അനുശ്രീ പറഞ്ഞിട്ടുണ്ട്. സഹോദരന് വേണ്ടി അനുശ്രീ ഒരുക്കിയ ‘പണി’ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

പിറന്നാള്‍ ദിനത്തില്‍ രാത്രി 12 മണിക്ക് വിളിച്ചുണര്‍ത്തി സദ്യ നല്‍കിയാണ് അനുശ്രീ ചേട്ടന് സര്‍പ്രൈസ് നല്‍കിയത്. ‘പിറന്നാൾ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ??ആങ്ങളക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം’- അനുശ്രീ പറയുന്നു.