HomeNewsLatest Newsദേശീയപതാകയെ അടിവസ്ത്രത്തോട് താരതമ്യം ചെയ്ത് ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

ദേശീയപതാകയെ അടിവസ്ത്രത്തോട് താരതമ്യം ചെയ്ത് ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

ദേശീയപതാകയെ അടിവസ്ത്രത്തോട് താരതമ്യം ചെയ്ത ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക്. അസം ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസ് ആണ് ദേശീയ പതാകയെ അടിവസ്ത്രത്തോട് താരതമ്യം ചെയ്ത് സംസാരിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ അസമിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കവെയാണ് രഞ്ജിത് ദാസിന്റെ വിവാദ പ്രസ്താവന. എന്നാല്‍, ഇത്തരമൊരു പ്രസ്താവന തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മറ്റൊരാള്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു വെന്നുമാണ് രഞ്ജിത് ദാസ് പറയുന്നത്.

 

 

 

പതാക ഉയര്‍ത്തിയതിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ താന്‍ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചു. അതിന് ഉത്തരവാദപ്പെട്ട ആള്‍ തന്നോട് ക്ഷമാപണം നടത്തിയതായും ചിലപ്പോഴൊക്കെ നാം അടിവസ്ത്രം തലതിരിച്ച് ഇടുന്നത് പോലെ കണ്ടാല്‍ മതിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും രഞ്ജിത് ദാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അസം കോണ്‍ഗ്രസ് പ്രസിഡന്റ് രിപുന്‍ ബോറ രഞ്ജിത് ദാസിനെതിരായി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

ബേക്കിംഗ് സോഡ കൊണ്ട് മൂന്നു ദിവസത്തെ പരിശ്രമം: കിഡ്നി ക്ലിയറാകും ! ഇതാ ഒരു കിടിലൻ വിദ്യ !

”എന്നോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു” ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ആ രഹസ്യം മിന്മിനി തുറന്നു പറയുന്നു !

മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments