HomeNewsLatest Newsജമ്മുകശ്മീരില്‍ ഇന്ത്യൻ സൈന്യം ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു; ആ‍യുധങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്

ജമ്മുകശ്മീരില്‍ ഇന്ത്യൻ സൈന്യം ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു; ആ‍യുധങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്

ജമ്മുകശ്മീരിലെ കുപ്വാര വനമേഖലയില്‍ ലഷ്തിയലില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു, പ്രദേശത്തു നിന്നും വന്‍ തോതിലുള്ള ആ‍യുധ ശേഖരവും പിടിച്ചെടുത്തു. രണ്ട് കിലോയോളം വരുന്ന ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), പിസ്റ്റള്‍ തിരകള്‍, എ.കെ47 തോക്കകളുടെ തിരകള്‍,ഏഴ് ഡിറ്റനേറ്ററുകള്‍, ഷെല്ലുകള്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍ പെടുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് 41ാം രാഷ്ട്രീയ റൈഫിള്‍സും, സി.ആര്‍.പി.എഫിന്‍റെ 98ാം ബറ്റാലിയനും നടത്തിയ സംയുക്ത ഒാപ്പറേഷന്‍റെ ഭാഗമായാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments