ഏഷ്യന്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിവസം വെറും 7 റണ്‍സ് വഴങ്ങിയാണ് ബുംറ 5 വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയും അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 318റണ്‍സിന് വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയിരുന്നു. വെസ്റ്റിന്‍ഡീസിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്ത് ആഫ്രിക്കയിലും വെസ്റ്റിന്‍ഡീസിലും ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് ബുംറ. ബുംറയുടെ ആദ്യ സ്പെല്ലില് തന്നെ വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്മാര് മുട്ട് മടക്കിയിരുന്നു. ആദ്യ സ്പെല്ലില് 8 ഓവര്‍ എറിഞ്ഞ ബുംറ വെറും 7 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് 5 വിക്കറ്റ് വീഴ്ത്തിയത്. ഈ പ്രകടനത്തോട ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം കൂടിയാണ് ബുംറ.
ബുമ്രയ്ക്ക് അഞ്ചുവിക്കറ്റ് നേട്ടം; വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയം
RELATED ARTICLES