HomeNewsLatest Newsനടന്നുപോകുമ്പോൾ കുഞ്ഞു പുറത്തുവന്നു; ഭാര്യയെ വരാന്തയിൽ കിടത്തി പ്രസവമെടുത്ത് ഭർത്താവ്; വൈറലായ ചിത്രങ്ങൾ കാണാം

നടന്നുപോകുമ്പോൾ കുഞ്ഞു പുറത്തുവന്നു; ഭാര്യയെ വരാന്തയിൽ കിടത്തി പ്രസവമെടുത്ത് ഭർത്താവ്; വൈറലായ ചിത്രങ്ങൾ കാണാം

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിച്ചിരിക്കുകയാണ്. പ്രസവം എടുത്തതാകട്ടെ സ്വന്തം ഭര്‍ത്താവും. പ്രശ്‌നങ്ങളൊന്നുമില്ലാതെ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ആശുപത്രി വരാന്തയിലൂടെ ഭര്‍ത്താവ് ട്രാവിസ് ഹോഗനൊപ്പം നടക്കുമ്പോഴാണ് ജെസിന് കുഞ്ഞ് പുറത്തുവരുന്നതായി തോന്നിയത്. ഉടന്‍ തന്നെ ജെസിന്‍ ഭര്‍ത്താവിനോട് പറഞ്ഞു.

പരിഭ്രമമൊന്നുമില്ലാതെ ട്രാവിസ് കുഞ്ഞിനെ പിടിക്കാന്‍ തയ്യാറായിനിന്നു. അപ്പോള്‍തന്നെ രണ്ടുനഴ്‌സുമാരും അതുവഴി വന്നു.ഒട്ടും അമാന്തിച്ചില്ല. വരാന്തയൊരു ലേബര്‍റൂമായി മാറുകയായിരുന്നു. പിന്നീട് നഴ്‌സമാരുടെ നിര്‍ദ്ദേശപ്രകാരം പ്രസവം സുഖകരമായി നടന്നു. ലോക മാധ്യമങ്ങളില്‍ അടക്കം വൈറലാകുകയാണ് ഈ ചിത്രങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments