HomeNewsLatest Newsപൊള്ളുന്ന ചൂടിൽ വെന്തുരുകി കേരളം; കോട്ടയത്ത് ഒറ്റദിവസം കൊണ്ട് മൂന്നു ഡിഗ്രി വർധിച്ച് 38.5 ആയി

പൊള്ളുന്ന ചൂടിൽ വെന്തുരുകി കേരളം; കോട്ടയത്ത് ഒറ്റദിവസം കൊണ്ട് മൂന്നു ഡിഗ്രി വർധിച്ച് 38.5 ആയി

പൊള്ളുന്ന ചൂടില്‍ പാലക്കാടിനും പുനലൂരിനും മേലെ കോട്ടയം. ഇന്നലെ കോട്ടയത്തു രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്. കോട്ടയത്ത് ഇതുവരെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്. 2004 മാര്‍ച്ച് ഒന്‍പതിനാണ് മുമ്പു കോട്ടയത്ത് 38.5 ഡിഗ്രി രേഖപ്പെടുത്തിയത്.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം തൃശൂര്‍ വെള്ളാനിക്കരയിലും 38.5 ഡിഗ്രിയായിരുന്നു ചൂട്.

പൊതുവേ ചൂടു കൂടുതല്‍ രേഖപ്പെടുത്തുന്ന പാലക്കാട്ട് ഇതേസമയം 36.9 ഡിഗ്രിയും പുനലൂരില്‍ 37.4 ഡിഗ്രിയുമായിരുന്നു താപനില. ഒറ്റ ദിവസം കൊണ്ടു മൂന്നു ഡിഗ്രി ചൂട് വര്‍ധിച്ചത് അപൂര്‍വ പ്രതിഭാസമാണെന്നും വരും ദിവസങ്ങളില്‍ ചൂടിന്റെ അളവില്‍ നേരിയ കുറവിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ സുദേവന്‍ പറഞ്ഞു. കോട്ടയത്തു താപനിലയില്‍ ശരാശരി 2.5 ഡിഗ്രിയുടെയും ആലപ്പുഴയില്‍ 2.7 ഡിഗ്രിയുടെയും വര്‍ധനയുണ്ട്.

ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 2016 ല്‍ പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ്, 41.9 ഡിഗ്രി സെല്‍ഷ്യസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments