HomeWorld NewsUSAഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് കനത്തനികുതി ചുമത്താനൊരുങ്ങി ട്രംപ്; കാരണക്കാർ ഇന്ത്യ തന്നെ

ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് കനത്തനികുതി ചുമത്താനൊരുങ്ങി ട്രംപ്; കാരണക്കാർ ഇന്ത്യ തന്നെ

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ കുറവ് വരുത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുളള ഇറക്കുമതിയ്ക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപിൻറെ മുന്നറിയിപ്പ്. എങ്കില്‍ ഇനി മുതല്‍ പരസ്പര പൂരകമായ നികുതി ആയിരിക്കും ചുമത്തുകയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന 25 ശതമാനവും ഇന്ത്യ ചിലതിന് 75 ശതമാനത്തോളവും നികുതി ചുമത്തുന്നു. എന്നാല്‍ അവിടെ നിന്നുള്ളവയ്ക്ക് അമേരിക്ക നികുതി ചുമത്തുന്നില്ല. അവര്‍ എത്രയാണോ നികുതി ചുമത്തുന്നത് അത്രയും തന്നെ അവരുടെ ഉത്പന്നങ്ങള്‍ക്ക് ഇവിടെയും നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ 50 ശതമാനം ചുമത്തിയാല്‍ അമേരിക്ക അവരുടെ ഉത്പന്നങ്ങള്‍ക്കും 50 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments