ഈ വർഷത്തെ സന്തോഷ് ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധ നിരതാരം രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലുളള 20 അംഗ കേരള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 19 ന് ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
നേരത്തെ യോഗ്യത മത്സരത്തിലും തൃശൂര്‍ സ്വദേശിയായ രാഹുല്‍ തന്നെയാണ് കേരള ടീമിനെ നയിച്ചിരുന്നത്. ബംഗളൂരുവിലായിരുന്നു യോഗ്യത മത്സരം. യോഗ്യതാ റൗണ്ട് കളിച്ച ടീമിലെ എല്ലാവരെയും നിലനിര്‍ത്തി കൊണ്ടാണ് കോച്ച് സതീവന്‍ ബാലന് ടീം പ്രഖ്യാപനം നടത്തിയത്. 20 അംഗ ടീമിനൊപ്പം ഗോള്‍കീപ്പര്‍ കോച്ചായി ഷാഫി അലിയും ഫിസിയോ ആയി അരുണ്‍ എസ് മനോജും ഉണ്ട്. ആസിഫ് സിസു ആണ് ടീം മാനേജര്‍.
ടീം ഇങ്ങനെ:
മിഡ്ഫീല്‍ഡ്; രാഹുല്‍ കെപി, സീസന്, ശ്രീകുട്ടന്, ജിതിന് എം എസ്, മുഹമ്മദ് പാറകൂട്ടില്‍, ജിതിന് ജി, ഷമ്നാസ് ബി എല്‍.
സ്ട്രൈക്കര്‍; സജിത് പൗലോസ്, അഫ്ദാല്‍ വി കെ, അനുരാഗ്
ഡിഫന്‍സ്; ലിജോ എസ്, രാഹുല്‍ വി രാജ്, മൊഹമ്മദ് ശരീഫ്, വിപിന്‍ തോമസ്, ശ്രീരാഗ് വി ജി, ജിയാദ് ഹസന്, ജസ്റ്റിന് ജോര്‍ജ്.