HomeNewsLatest Newsഅമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തില്‍ കറുത്ത ചായം ഒഴിച്ചു വികൃതമാക്കി

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തില്‍ കറുത്ത ചായം ഒഴിച്ചു വികൃതമാക്കി

അമേരിക്കയിലെ കെന്റക്കിയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുകയും ചുമരുകള്‍ ചായമൊഴിച്ച് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. ലൂയിസ് വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. അജ്ഞാതഭാഷയില്‍ ചുമരെഴുത്തുകളും നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ അറകള്‍ ശൂന്യമാക്കിയ നിലയിലാണ്. ആക്രമണത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് കൂടുതല്‍ കാവലേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോപോലീസ് വകുപ്പ് മേധാവി സ്റ്റീവ് കോണ്‍റാഡ് അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ ഈ പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് സ്വാമിനാരായണ ക്ഷേത്രഭാരവാഹി രാജ് പട്ടേല്‍ പറഞ്ഞു. വിശ്വാസത്തേയും ഹിന്ദുസമൂഹത്തേയും തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കെന്റക്കി സ്റ്റേറ്റ് പ്രതിനിധിയായ നിമ കുല്‍ക്കര്‍ണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments