HomeNewsLatest Newsനിയന്ത്രണങ്ങളില്‍ ഇളവ്: ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണത്തിൽ വൻവർധന

നിയന്ത്രണങ്ങളില്‍ ഇളവ്: ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണത്തിൽ വൻവർധന

ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണം കൂടി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതാടെയാണ് വെള്ളിയാഴ്ച സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പമ്പയിലും പരിസരത്തും കനത്ത മഴ പെയ്‌തെങ്കിലും തിരക്കിനെ ബാധിച്ചില്ല. 41,220 തീര്‍ഥാടകരാണ് വെള്ളിയാഴ്ച വൈകീട്ടുവരെ എത്തിയത്. ഇതാദ്യമായാണ് ഈ മണ്ഡലകാലത്ത് ഇത്രയധികം ആളുകളെത്തുന്നത്.

മണിക്കൂറില്‍ രണ്ടായിരത്തിനും 2200നുമിടയില്‍ തീര്‍ഥാടകരാണ് മലകയറിയതെന്നാണ് പൊലീസ് കണക്ക്. വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഗണപതിയമ്പലത്തിനോട് ചേര്‍ന്നുള്ള നടപ്പന്തലിലാണ് വെര്‍ച്വല്‍ ക്യുവിനുള്ള രേഖകള്‍ പരിശോധിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ രാമമൂര്‍ത്തി മണ്ഡപത്തിലായിരുന്നു ഇത്. തിരക്ക് വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകളുടെ ട്രിപ്പുകള്‍ ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകീട്ടു വരെമാത്രം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി 530 സര്‍വീസുകള്‍ നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments